ഇക്വഡോർ അടിയന്തരാവസ്ഥ പിൻവലിച്ചു
സൗത്ത് അമേരിക്ക: ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രതിഷേധത്തിൽ ആറ് പ്രവിശ്യകളിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. ലാസ്സോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുക, ഗ്യാസോലിൻ വില കുറയ്ക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തുക, വിദ്യാഭ്യാസത്തിന് വലിയ ബജറ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടാഴ്ച മുമ്പാണ് പ്രതിഷേധം ആരംഭിച്ചത്.
ജൂൺ 13-ന് ആരംഭിച്ച പ്രതിഷേധത്തിൽ ആറ് പട്ടാളക്കാർ മരിക്കുകയും, ദേശീയ അസംബ്ലിയുമായുള്ള ലാസ്സോയുടെ ശത്രുതാപരമായ ബന്ധം രൂക്ഷമാകുകയും ചെയ്തു.
