അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15നാണ് ഭൂചലനം ഉണ്ടായത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. റിക്ടർ സ്കെയിൽ 1.6 രെഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂനിരപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.
