Ultimate magazine theme for WordPress.

തായ് വാനിൽ ഭൂചലനം

തായ്പേയ് സിറ്റി: തായ് വാനിൽ ഭൂചലനം. തായ് വാൻ്റെ തെക്കുകിഴക്കൻ തീരത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 2.44ഓടെയായിരുന്നു ഭൂചലനം. ഇതോടെ സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഭൂകമ്പത്തിൽ പ്രദേശത്തെ ഒരു കെട്ടിടം തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തിൽ വേർപെട്ടു. അപകടത്തിൽ പെട്ട 20 യാത്രക്കാരെ രക്ഷപ്പെടുത്തി.

കടൽത്തീരത്തിനു സമാന്തരമായി, ഭൂചലനത്തിൻ്റെ കേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാർണിങ്ങ് സെൻ്റർ അറിയിച്ചു.

Sharjah city AG