കാബൂള്‍: വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. പുതിയ ഭൂചലനത്തില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
