Ultimate magazine theme for WordPress.

ദുബായ് സെൻറർ പാസ്റ്റർ പോൾ രാജ് സെബാസ്റ്റ്യൻ യാത്രയായി

ദുബായ്. ദി പെന്തെക്കൊസ്ത് മിഷൻ ( ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ) ദുബായ് സെൻ്റർ പാസ്റ്റർ പാസ്റ്റർ പോൾ രാജ് സെബാസ്റ്റ്യൻ (67) യാത്രയായി. സംസ്കാരം ഫെബ്രുവരി ഫെബ്രു.9 ന് രാവിലെ പത്തിന് ചെന്നൈ ഇരുമ്പുലിയൂർ റ്റി.പി.എം ആസ്ഥാന മന്ദിരത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭൗതിക ശരീരം മിഡിൽ ഈസ്റ്റിലുള്ള ശുശ്രൂഷകർക്കും വിശ്വാസികൾക്കും
പൊതുദർശനത്തിനും ശുശ്രൂഷയ്ക്കുമായി
നാളെ ഉച്ചയ്ക്ക് 12:30 മുതൽ 2വരെ ദുബായ് അൽ-മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്‌നസ് എംബാമിംഗ് സെന്ററിൽ (സോനാപൂർ) കൊണ്ടുവരും.

കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്ത് (38 വർഷം) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സെൻ്ററുകളിലും സൗദി അറേബ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്നു.
തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ്.

വാർത്ത: ബെൻഹർ ജോൺ ദുബായ്

Sharjah city AG

Comments are closed.