ബാംഗ്ലൂർ : ബാംഗ്ലൂരിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബിഗ് ബാസ്ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്.
അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന ആവശ്യവസ്തുക്കൾ എന്നിവ മാർച്ച് മുതൽ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്കറ്റ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെൻ്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ് ബാസ്കറ്റ് എക്സിക്യൂട്ടീവാണ് ഡെലിവറികൾ കൈകാര്യം ചെയ്യുന്നത്. ഏഴു കിലോ വരെയുള്ള സാധനങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ സാധിക്കും.
