സിറിയ: സിറിയയില്‍ ഹോംസ് നഗരത്തിലെ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. സിറിയയില്‍ നടന്ന ആക്രമണത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും 125ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ പ്രതിരോധ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് പ്രകാരം, നൂറിലധികം പേര്‍ മരിച്ചതായും അതില്‍ പകുതിയോളം പേര്‍ സൈനിക ബിരുദധാരികളും 14 സാധാരണ പൗരന്മാരുമായിരുന്നു. കുറഞ്ഞത് 125 പേര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ‘തീവ്രവാദ സംഘടനകളാണെന്നാണ്’ സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
