അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
തിരുവനന്തപുരം : അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും പുറത്തു വരുന്നത്. ഗവർണറേ ചാനസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കുന്നതിനുള്ള അഞ്ചു നിയമഭേദഗതികളുടെ കരടുകളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക.
