ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ ഭരണസമിതി അംഗത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡോ.ജെസ്സി ജയ്സൺ
കോട്ടയം : ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) എന്ന ആഗോളവ്യാപകമായി ലീഡർഷിപ്പ് ട്രെയിനിങ് നൽകുന്ന ക്രിസ്തീയ സംഘടനയുടെ ഭരണസമിതി അംഗത്വത്തിലേക്ക് ഡോ.ജെസ്സി ജയ്സൺ തെരഞ്ഞെടുക്കപ്പെട്ടു.
ജൂൺ എട്ടു മുതൽ പത്തു വരെ അമേരിക്കയിലെ ഒർലാണ്ടോയിൽ വച്ച് നടന്ന പ്രത്യേക മീറ്റിംഗിൽ വെച്ചാണ് ഡോ . ജെസ്സിയെ അടുത്ത മൂന്ന് വർഷത്തേക്ക് ഭരണസമിതിയംഗമായി നിയമിച്ചത്. ഭർത്താവ് ഡോ. ജയ്സൺ തോമസ്, ഓവർസീസ് കൗൺസിൽ-യുണൈറ്റഡ് വേൾഡ് മിഷന്റെ സൗത്ത് ഏഷ്യാ റീജിയണൽ ഡയറക്ടർ ആയി സഭകളും സെമിനാരികളും മിഷനറി സെന്ററുകളും ഏകോപിച്ചുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നതോടൊപ്പം തിയോളജിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റായി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഏഷ്യാ തിയളോജിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ ഏഴ് അക്രെഡിറ്റിങ് ഏജൻസികളിലൂടെ 113 രാജ്യങ്ങളിലുള്ള ആയിരത്തിലധികം ബൈബിൾ കോളേജുകൾ അംഗങ്ങളായുള്ള അന്തർദേശീയ പ്രസ്ഥാനമാണ് ICETE. ഇന്ത്യയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന പ്രഥമവ്യക്തിയാണ് ഡോ ജെസ്സി. നിലവിൽ ഡോ ജെസ്സി ജയ്സൻ ഏഷ്യാ തിയോളജിക്കൽ അസോസിയേഷന്റെ (ATA) ഇന്റർനാഷണൽ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എഡ്യൂക്കേഷണൽ ഡെവലപ്മെന്റ് (CAED) ഭരണസമിതി അംഗമായും, ലൂസിയൻ തിയോളജി പ്രവർത്തക അംഗമായും സേവനം ചെയ്ത് വരുന്നു .
