Ultimate magazine theme for WordPress.

ബിഷപ്പ് സൈബർ തട്ടിപ്പിനിരയായി

തിരുവല്ല: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് സൈബർ തട്ടിപ്പിനിരയായി.

പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പതിനഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂറിലോസിൻ്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.

വിശ്വാസ്യത വർധിപ്പിക്കാൻ വീഡിയോ കോൾ ചെയ്ത തട്ടിപ്പുസംഘം കൂറിലോസ് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു. കൂറിലോസിൻ്റെയും സുഹൃത്തിൻ്റെയും അക്കൌണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് നഷ്ടപ്പെട്ടത്.

Sharjah city AG

Comments are closed.