Ultimate magazine theme for WordPress.

ഡോ : സി. പി വർഗീസ് നിത്യതയിൽ

പെരുമ്പാവൂർ : കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ്‌ ഡോ :ചാക്കോ പി. വർഗീസ് (ചാക്കോ സാർ 77) ഇന്നലെ ഉച്ച കഴിഞ്ഞു 3:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്. ഹൃദയ സംബദ്ധമായുള്ള രോഗത്താൽ ചികൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.

1980 ൽ എറണാകുളം ജില്ലയിലെ കീഴില്ലത്തു ആരംഭിച്ച പെനിയേൽ ബൈബിൾ സെമിനാരി നൂറു കണക്കിന് ശുശ്രൂഷകൻമാരെ വചനം അഭ്യസിപ്പിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷ വേലക്കുവേണ്ടി അയക്കുവാൻ ചാക്കോ സാർ നേതൃത്വം നൽകിയ ഈ വേദ വിദ്യാഭ്യാസ കേന്ദ്രം മുഖേനെ കഴിഞ്ഞിട്ടുണ്ട്‌.
ഭാര്യ : വിനീത വർഗീസ്,
മക്കൾ :സാം പോൾ വർഗീസ്, ഷെബുവേൽ പോൾ വർഗീസ്.

Leave A Reply

Your email address will not be published.