ജയ്പൂർ: സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ വ്യത്യസ്ഥ നടപടിയുമായി രാജസ്ഥാൻ സർക്കാർ. സ്ത്രീധന പീഡനക്കേസുകളിൽ ഉൾപ്പെടുന്നവരുടെ കുടുംബങ്ങളിലേക്കുള്ള എൽപിജി സിലിണ്ടർ വിതരണം നിർത്തിവയ്ക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കൂടാതെ ഒരു കുടുംബത്തിന് ഒരു മാസത്തിനുള്ളിൽ ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗവും നിയമവിരുദ്ധമായ സംഭരണവും തടയാൻ ജില്ലാ പാചകവാതക വിതരണ വകുപ്പ് പരിശോധന കർശനമാക്കി. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്നായി 26 ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു.

Comments are closed.