ലോസ് ആഞ്ചലസ്: ഗ്രാമി അവാർഡ് വേദിയിൽ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് സംസാരിച്ച ഗായകൻ ജെല്ലി റോളിനെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കെതിരെ ഭാര്യ ബണ്ണി എക്സ്ഒ. തന്റെ ഭർത്താവിനെതിരെയുള്ള വിമർശനങ്ങൾ അതിക്രൂരമാണെന്നും അത് പിശാചിന് സമാനമായ പെരുമാറ്റമാണെന്നും അവർ തന്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞു.
യേശുവിനോട് നന്ദി പറഞ്ഞതിനെ രാഷ്ട്രീയവൽക്കരിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബണ്ണി പ്രതികരിച്ചത്. ഒരാളുടെ ആത്മീയ ജീവിതത്തെയും ദൈവവുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി. ബണ്ണി തന്റെ ഓർമ്മക്കുറിപ്പായ “സ്ട്രിപ്പ്ഡ് ഡൗൺ”-നെക്കുറിച്ചും സംസാരിച്ചു. ലഹരി വിമുക്തിയെക്കുറിച്ചും ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.

Comments are closed.