മോസ്കോ: പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നിൽ റഷ്യക്കെതിരെ സൈന്യത്തെ അയച്ചാൽ ആണവ യുദ്ധത്തിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാണ്ടാഴ്ച്‌ച മാത്രം ബാക്കി നിൽക്കെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂറോപ്യൻ നാറ്റോ അംഗങ്ങൾ ഉക്രെയ്‌നിലേക്ക് കരസേനയെ അയക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദേശത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പുടിൻ രംഗത്തെത്തിയത്.
