ആലപ്പുഴ: ഐ.പി.സി ശതാബ്‌ദി വർഷത്തോടുള്ള ബന്ധത്തിൽ തുടക്കം കുറിച്ച പാസ്റ്റർ പി. പി തോമസ് മെമ്മോറിയൽ ബേത് ലഹേം ഹോംസിന്റെ നിർമ്മാണം പൂർത്തിയായ രണ്ട് കുടുംബങ്ങൾക്കുള്ള ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് വൈകിട്ട് നാലിന് നടത്തപ്പെടും
ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് നൽകിയ വസ്തുവിൽ തന്റെ മകൻ ബ്രദർ ബോബി പി. തോമസ് നിർമ്മിച്ച നൽകിയ പാർപ്പിടമാണ് ഇന്ന് സമർപ്പിക്കുന്നത്.
ഇരുനിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ ഫസ്റ്റ് ഫ്ലോർ ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ഒരു ശുശ്രൂഷകനും, ഗ്രൗണ്ട് ഫ്ലോർ ടി ഡിസ്ട്രിക്റ്റിലെ ഒരു വിശ്വാസിക്കും ലഭിക്കും.
നേരത്തെ രണ്ട് കുടുബംങ്ങൾക്ക് വേണ്ടി രണ്ട് ഭവനങ്ങൾ ബേത് ലഹേം ഹോംസ് പദ്ധതിയുടെ പേരിൽ നിർമിച്ചു നൽകി കൈമാറിയിട്ടുണ്ട്.
