വാഷിംഗ്ടൺ : ജോ ബൈഡൻ നൽകിയ മാപ്പുകൾ അസാധുവാക്കി ഡൊണാൾഡ് ട്രംപ്. ബൈഡൻ തന്റെ പ്രസിഡന്റ് ടേമിന്റെ അവസാന മണിക്കൂറുകളിൽ നൽകിയ മാപ്പുകളാണ് ട്രംപ് അസാധുവാക്കിയത്.
ഒപ്പ് പകർത്തുന്ന ഉപകരണമായ ഓട്ടോപെൻ ഉപയോഗിച്ചാണ് മാപ്പപേക്ഷകളിൽ ഒപ്പിട്ടതെന്നും ബൈഡന്റെ നേരിട്ടുള്ള അംഗീകാരമോ അറിവോ ഇല്ലാതെയാണ് ഇത് നടപ്പിലാക്കിയതെന്നും ട്രംപ് പറഞ്ഞു. ഇത്തരത്തിൽ മാപ്പ് നൽകുന്നത് കുറ്റകൃത്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉറക്കംതൂങ്ങി ജോ ബൈഡൻ നൽകിയ മാപ്പ് ഇതിനാൽ അസാധുവായതായി പ്രഖ്യാപിക്കപ്പെടുന്നു. അവ ഓട്ടോപെൻ ചെയ്തു എന്ന വസ്തുതയാണ് ഇതിന് കാരണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജോ ബൈഡൻ അവയിൽ ഒപ്പിട്ടിട്ടില്ല പക്ഷേ, അതിലും പ്രധാനമായി അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
