Ultimate magazine theme for WordPress.

അമേരിക്കയിലെ പാലസ്തീൻ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക് : കൊളംബിയ സർവകലാശാലയിൽ പാലസ്തീൻ അനുകൂല പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച വിദ്യാർഥി മഹ്മൂദ് ഖലീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇമിഗ്രേഷൻ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും.

സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗത്തിലെ വിദ്യാർഥിയായ ഖലീലിനെ ക്യാംപസിലെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായം കഴിഞ്ഞ ദിവസം ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

Sharjah city AG