Ultimate magazine theme for WordPress.

AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ 2026 മേയ് 16-ന്

 

ദോഹ : അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗിന്റെ (AGIC) ബിരുദദാന ചടങ്ങ് മെയ് 16 ശനിയാഴ്ച ദോഹയിൽ വെച്ച് നടക്കും. പി.ജി. ഡിപ്ലോമ ഇൻ ക്ലിനിക്കൽ കൗൺസിലിംഗ് (PGDCC), സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ (CLSE) എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കാണ് ബിരുദം നൽകുന്നത്. ഐഡിസിസി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2-ലെ ദോഹ എജി ഹാളിൽ വൈകുന്നേരം 6.30-നാണ് പരിപാടി ആരംഭിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സന്തോഷ് ജോൺ ബിരുദദാന കർമ്മം നിർവ്വഹിക്കും. എജി ഖത്തർ സെക്ഷൻ കോർഡിനേറ്റർ പാസ്റ്റർ പി.എം. ജോർജ്ജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ദോഹ എജി ക്വയർ ഗാനങ്ങൾ ആലപിക്കുന്ന ഈ പരിപാടിയിൽ പാസ്റ്റർ റോയി വർഗീസ്, അക്കാദമിക് ഡീൻ എബ്രഹാം കൊണ്ടാഴി, ബിജോ മാത്യു എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ റോയി വർഗീസിനെയോ (55245774) ബിജോ മാത്യുവിനെയോ (50160093) ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.