ലക്‌നൗ : ഉത്തർപ്രദേശ് സംസ്ഥാനം വിഭജിച്ചു പശ്ചിമ ഉത്തർപ്രദേശ് രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്റെ ആവശ്യത്തിൽ വിവാദം. ഇത് മിനിപാക്കിസ്ഥാൻ രൂപീകരണമാണെന്ന് രാഷ്രീയ നേതാവ് സംഗീത സോം പറഞ്ഞു. വോട്ടർമാരെ വിഭജിക്കാനുള്ള ശ്രമമാണിതെന്നു മറ്റു ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
പശ്ചിമ ഉത്തർപ്രദേശിലെ മീററ്റ് തലസ്ഥാനമായ പ്രത്യേക സംസ്ഥാനം രൂപീകരിക്കണം. എട്ട് കോടി ജനസംഖ്യുള്ള ഈ സ്ഥലം ഹൈ കോടതിയിൽ നിന്ന് 750 കി ലോമീറ്റർ അകലെയാണ്. ഇത് തീർത്തും ന്യായമായ ആവശ്യമാണ് . രാജ്യാന്തര ജാട്ട് പാർലമെന്റിലാണ് മുസാഫിർ നഗർ എം പി യായ മന്ത്രിയുടെ വിവാദ പരാമർശം.
