Ultimate magazine theme for WordPress.

ഭീരുത്വം അകറ്റുന്ന ദൈവീക അഭിസംബോധനകൾ

ഇസ്രായേലിന്റെ ന്യായപാലകനായിരുന്ന ഗിദെയോനെ സ്വർഗ്ഗത്തിലെ ദൈവം അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നത് ഇപ്രകാരം……. അല്ലയോ പരാക്രമശാലിയേ *……. യഹോവ നിന്നോടു കൂടെയുണ്ട്. (Judges 6:12) നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും* (6:16) എന്തുകൊണ്ടായിരിക്കാം……… ദൈവം…. ഗിദയോനെ പരാക്രമശാലി *എന്നും,.. *ഒറ്റ മനുഷ്യൻ *എന്നും അഭിസംബോധന ചെയ്തത് ????

മിദ്യാന്യരുടെ…. ആക്രമണങ്ങൾ ഇസ്രായേലിൻറെ ആഹാരത്തെയും,.. ആടുമാടുകളെ പോലും ബാധിച്ചിരുന്നു.മിദ്യാന്യർ ഇസ്രയേലിന്റെ മേൽ ആധിക്ക്യം പ്രാപിച്ചും, ഇസ്രായേൽ ഏറ്റവും ക്ഷയിച്ചും,…. ഗുഹകളും,… ദുർഗങ്ങളും ശരണം ആക്കിയും ഭയവും…… ഭീതിയും നിറഞ്ഞവരും…. നിസ്സഹായരുമായി രിക്കുമ്പോൾ… ഓഫ്രയിൽ അബിയാസ്ര്യനായ യോവാശിന്റെ മകൻ ഗിദെയോൻ വളരെ തന്ത്രപരമായി….മുന്തിരി ചക്കിനരികെ ഗോതമ്പുപൊടിച്ചു കൊണ്ടിരുന്നു..

ഗിദയോനെ…..മറ്റാരും കാണാതിരുന്നപ്പോൾ സ്വർഗ്ഗത്തിലെ ദൈവം കണ്ടു…… തൻറെ ചെറിയ പരിശ്രമത്തെ വലിയ ദൗ ത്യമാക്കി….ഭരമേല്പിക്കുവാൻ……ദൈവത്തിനു പ്രസാദം തോന്നിയതുകൊണ്ടാണ് മേൽപ്പറഞ്ഞ ഈ രണ്ടു വിളിപ്പേരും ആയി….. ദൈവം ഗിദെയോൻറെ അടുക്കൽ വന്നത്…

തുടർന്നുള്ള 40 സംവത്സരം തൻറെ ദേശത്തിന്നു സ്വസ്ഥത വരുത്തിയ (8:28)
ഗിദെയോന്റെ ന്യായ പാലനത്തിനു
ഊർജ്ജവും,…. കരുത്തും പകർന്നത് ദൈവത്തിൻറെ ഈ രണ്ട് അഭിസംബോധനകളാണ്.

താൻ നിനച്ചിരിക്കാതെ തന്നെ *പരാക്രമശാലി* എന്നും *ഒറ്റ മനുഷ്യനെന്നും * ദൈവം അഭിസംബോധന ചെയ്തപ്പോൾ…. ഗിദയോനും ഒരുപക്ഷേ ആശ്ചര്യം തോന്നിയിട്ടുണ്ടാവാം……… ഇതാണ് ദൈവത്തിൻറെ പ്രത്യേകത……….

ഭീരുത്വവും,….. ബലഹീനതയും…… അസാധ്യം എന്ന തോന്നലും….ഹേതുവായി മനുഷ്യൻ തന്നിൽ തന്നെ ഉൾവലിയുമ്പോൾ ദൈവ പ്രത്യക്ഷയും……. ദൈവത്തിൻറെ അഭിസംബോധനകളും ഒരു ദൈവപൈതലിന് ഈ ലോകമാകുന്ന പോർക്കളത്തിൽ ശത്രുവിനെയും,…. പകയനെയും…. മിണ്ടാ താകുവാൻ തക്ക ദൃഢ ധൈര്യം കരസ്ഥമാക്കുവാൻ സഹായകമാകുന്നു..

മിദ്യാന്യരെ തോൽപ്പിക്കാൻ ദൈവത്തിൽനിന്നും ആഹ്വാനം ഗിദെയോൻ സ്വീകരിച്ചെങ്കിലും….. ഈ മഹാദൗത്യം നിർവഹിക്കുവാൻ അല്പമായ ഭയവും, ഭീരുത്വവും വേട്ടയാടിയിരുന്നു എന്ന്( 6: 15, 36, 39)ൽ നിന്ന് വ്യക്തമാണ്….. എന്നാൽ ദൈവം തന്റെ അരുളപ്പാടും……. അധികാരവും…… അഭിഷേകവും…. നിരന്തരമായി ഗിദെയോനിൽ…… പകർന്നു ശക്തനായ നേതാവാക്കി നിർണായകമായ വിജയം കൈവരിക്കുന്നതിന് അദ്ദഹത്തെ സഹായിച്ചു.

ദൈവം തന്റെ സഖിത്വം ഗിദയോന് നൽകുന്ന വിധങ്ങൾ ഇപ്രകാരം…..

1* തന്റെ ബലം പകർന്ന് (6:14)
2*തന്റെ സാന്നിധ്യം പകർന്നു (6:16)
3* ഗിദെയോൻറെ വഴിപാടിലും,…. യാ ഗത്തിലും പ്രസാദിച്ച് യാഗപീഠത്തിനു *യഹോവെ ശലേം*(സമാധാനം ) എന്ന് നാമകരണം നൽകി.(6:24)
4* ഭയപ്പെടേണ്ട എന്ന് വാഗ്ദത്തം (6:23)
5*നീ മരിക്കയില്ല എന്ന ശക്തമായ ഉറപ്പ്(6:23)
6*അന്യരാധനയെ വെട്ടിക്കളയണം എന്ന കല്പന.(6:25)
7*തൻറെ ആത്മാവിനെ പകർന്ന് (6:34)
8*ഗിദയോനെക്കുറിച്ചുള്ള സ്വപ്നവും, പൊരുളും ശത്രുവിനു വെളിപ്പെടുത്തി (7:13)
9*സൈന്യത്തിൽനിന്നും നിന്നും ഭയവും…. ഭീരുത്വ വും ഉള്ളവരെ മടക്കി അയയ്ക്കാനുള്ള നിർദ്ദേശം
10* വീരന്മാരായ 300 പേരെ ചേർത്തുകൊൾവാൻ കൽപ്പന.(7:7)

ദൈവം…. തന്നോടൊപ്പം ഉണ്ടെന്ന് നിശ്ചയം……..
പ്രാപിച്ച ഗിദയോൻ പിന്നീട് ആൾ മാറിയവനെ……….. പോലെ….തനിക്ക് മുൻപ് ഇസ്രായേലിനെ ന്യായപാലനം ചെയ്ത 15 പേരിലും ശക്തനാ യിത്തീർന്നു.

പ്രിയരേ…… മനുഷ്യ വാക്കുകൾ കേട്ട് തളർന്ന്,…. മനോധൈര്യം നഷ്ടപ്പെടുമ്പോൾ……..ദൈവീക അരുളപ്പാടു കൾക്കായി…… അഭിസംബോധന ങ്ങൾക്കായി….. നാം മെ തിക്കളത്തിൽ ……. ഇരി ക്കേണ്ടതുണ്ട്……പിതാവായ ദൈവം…. നമ്മെ പേർചൊല്ലി വിളിക്കുന്ന തോടൊപ്പം നമ്മുടെ മനസ്സിന് കുളിർമയും……. ധൈര്യവും…… നൽകുന്ന സ്നേഹനിർഭരമാകുന്ന അനേകം……..
….. അഭിസംബോധനകൾ ഇനിയും നമ്മുടെ ദൈവത്തിൻറെ പക്കലുണ്ട്….. ഇതുവരെയും ആരെയും വിളിച്ചിട്ടില്ലത്ത…… ആ…. വ്യത്യസ്തമായിരിക്കുന്ന വിളിക്കുവേണ്ടി കാതോർക്കുവാൻ നമുക്കോരോരുത്തർക്കും
ഉത്സാഹിക്കാം…… അത് മാത്രമല്ല… *ദൈവത്തിൻറെ അഭിസംബോധനകൾക്കു വിധേയരാക്കപ്പെട്ടവർ*(ദൈവസഭ) സഹജീവികളെയും സ്നേഹത്തോടെ….. ബഹുമാനത്തോടെ……സൗമ്യതയോടെ….. അഭിസംബോധന ചെയ്യുന്നതിൽ ബഹുശ്രദ്ധ ചെലുത്തേണ്ടത് വളരെ അനിവാര്യമാണ് ….എന്ന് സ്നേഹപൂർവ്വം ഞാൻ ഓർപ്പിക്കട്ടെ.

\”താഴ്മയോടെ ഓരോരുത്തരും മറ്റുള്ളവരെ…. തന്നെക്കാൾ ശ്രേഷ്ഠർ….. എന്ന് എണ്ണിക്കൊൾവിൻ\” എന്ന് പൗലോസ് അപ്പസ്തോലൻ (Phili2:3) പഠിപ്പിച്ചത് നാം പ്രാവർത്തികമാക്കുന്നുവെങ്കിൽ……… നമ്മുടെ കുടുംബങ്ങളിലും,…. സമൂഹങ്ങളിലും നാം……ആയിരിക്കുന്ന ചുറ്റുപാടുകളിലും…
വലിയ……..സ്വസ്ഥതയും സമാധാനവും…… സന്തോഷവും വിളയാടും. *ബഹുമാനം എന്നത് നാം കൊടുക്കുമ്പോൾ കിട്ടുന്നതാണ്* ചെറിയവരേയും ….. വലിയവരേയും ഒരുപോലെ ബഹുമാനിക്കാനും….. സ്നേഹിക്കാനും… *ക്രിസ്തുവിൻറെ മനോഭാവം* തന്നെ നമ്മിലും ഉണ്ടാവട്ടെ.

ശ്രദ്ധിക്കുക …..

ഗോതമ്പ്….. മിദ്യാന്യരുടെ കയ്യിൽ…പെടാതിരിക്കാൻ വേണ്ടി തന്നാലാവുന്നത് പോലെ പരിശ്രമിച്ച ഗിദയോനെപ്പോലെ നാമും പാപത്തിലും,….. ഭീരുത്വ്ത്തിലും…. ഭയ ത്തിലും കഴിയുന്ന ലോക മനുഷ്യരെ പിശാചിന്റെ കണ്ണിൽപ്പെടാതെ ക്രിസ്തുവിന്റെ…… കുരിശിലേക്കുള്ള മാർഗം കാണിച്ചു കൊടുക്കേണമെന്നത് നമ്മിൽ മാത്രം അന്തർലീനമായിരിക്കുന്ന കർത്തവ്യമാണ്.

ഈ കർത്തവ്യം തങ്ങളാൽ ആവുന്ന….. വിധത്തിന പ്പുറവും ചെയ്തു തീർക്കേണ്ടത്…… ഇന്നിൻറെ ആവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു..

പരാക്രമശാലിയെന്നും….ഒറ്റ മനുഷ്യനെന്നും…… ഗിദയോനെ ദൈവം വിളിച്ച ഈ ശ്രേഷ്ട പദങ്ങളുടെ സാക്ഷാൽ സ്വരൂപമായി.കർത്താവായ……യേശുക്രിസ്തുമന്നിടത്തിൽവന്നു.ഇസ്രയേലിന്റെ ശത്രുവായിരുന്ന…… മിദ്യാന്യരുടെ പക്കൽനിന്നും അവരെ ഗിദെയോൻ രക്ഷിച്ചപ്പോൾ മനുഷ്യന്റെ……….. ആജീവനാന്ത ശത്രുവായ പിശാചിന്റെയും അവന്റെ…… അടിമത്വ ത്തിൽ നിന്നും മാനവരാ ശിയെ മുഴുവൻ രക്ഷിച്ചു….ക്രൂശിൽ… ജയോത്സവം കൊണ്ടാടിയ *യേശുക്രിസ്തു എന്ന ഏക രക്ഷിതാവ്* ഇന്നും ജീവിക്കുന്നു.

പ്രിയ ദൈവസഭയെ…. നാം തളർന്നു പോകരുത്…. ക്രിസ്തുവിന്റെ മരണ…. പുനരുദ്ധാന… വേളയിൽ ഭീരുക്കളായിപ്പോയ ശിഷ്യന്മാരുടെ അടുക്കൽ വന്നു *കുഞ്ഞുങ്ങളെ(John 21:5) **എന്നു വിളിച്ച യേശു കർത്താവിന്റെ മൃദു സ്വരം ഈ നാളുകളിൽ നമ്മെയും ധീരരാക്കട്ടെ. മരണഭീതിക്കദീനമായി…… പ്രത്യാശ നഷ്ടപ്പെട്ടും…….. പ്രകൃതി ക്ഷോഭങ്ങൾക്കും അടിപ്പെട്ടും….ക ഴിയുന്നവർക്ക്..ധൈര്യവും….. ബലവും പകരാൻ ദൈവസഭ വാക്കിനാലും…… പ്രവൃത്തിയാലും….. പ്രാർത്ഥനയാലും സജ്ജമാക്കപ്പെടട്ടെ.

ഗിദെയോൻ എന്ന വ്യക്തി മേൽപ്പറഞ്ഞ….. . രണ്ട് അഭിസംബോധനക്കും കാതോർത്തുവെങ്കിൽ ഭൂ പരപ്പിൽ ഉള്ള എല്ലാ……. ദൈവമക്കളും…… താമസമെന്യേ ദൈവത്തിൽനിന്നും കേൾക്കുവാൻ പോകുന്ന ഒരേ ഒരു മഹത്വപരമായ അഭിസംബോധനയാണ് *മനുഷ്യപുത്രൻമാരെ…… തിരികെ വരുവിൻ\” **(Psalms 90:3) എന്നത്…..

വാത്സല്യ ദൈവമക്കളെ…….. ആത്മഭാരത്തോടെ ഞാൻ വീണ്ടും രേഖപ്പെടുത്തട്ടെ…. നമുക്കൊരുമിച്ച് കർമ്മനിരതരാകാം…. മടങ്ങിവരാം….. ശുദ്ധീകരണത്തിനായി ദൈവമുൻപാകെ നമ്മെത്തന്നെ സമർപ്പിക്കാം…… അതെ.. യുഗാന്ത്യ കാലത്തിൽ കർത്തൃ കാഹളം ധ്വനിക്കുമ്പോൾ….. നിത്യമാം പ്രഭാത ശോഭിതത്തിൽ…… പേർ വിളിക്കും. നേരം കാണും എൻ പേരും * എന്ന് ഉറപ്പ് നമ്മെ നിലനിർത്തട്ടെ. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ….. ആത്മാർത്ഥതയോടെ…..

ക്രിസ്തുവിൽ സഹോദരി സാജിമോൾ ജയ്പൂർ.

Sharjah city AG