അലഹബാദ്: രാജ്യത്ത് ബൈബിൾ വിതരണം ചെയ്യുന്നത് കുറ്റമല്ലെന്നും പോലീസ് നടപടികൾ അതിരുവിടുന്നതായും അലഹബാദ് ഹൈക്കോടതി
മത പരിവർത്തന നിരോധന നിയമം തെറ്റായി ഉപയോഗിച്ച് ഉത്തർപ്രദേശ് പൊലീസ് മിഷണറിമാർക്ക് എതിരെ വ്യാപകമായി കേസ് എടുക്കുന്നതിനെ കോടതി വിമർശിച്ചു. ഗ്രാമങ്ങളിൽ ബൈബിൾ വിതരണം ചെയ്തത് മതപരിവർത്തന ശ്രമമായി കണക്കാക്കാനാവില്ല. മതപ്രചാരണം ഭരണഘടനാ അവകാശമാണ്. ബൈബിൾ കൈവശം വച്ചതോ മതപ്രഭാഷണം നടത്തിയതോ കുറ്റമല്ല. നിർബന്ധം, പ്രലോഭനം, വഞ്ചന എന്നിവ തെളിയിച്ചാൽ മാത്രമെ മതപരിവർത്തന കുറ്റം ചുമത്താനാവൂയെന്ന് ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
2025 ഓഗസ്റ്റ് 17-ന് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മതപരിവർത്തനത്തിന് ഇരയായതായി ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ലെങ്കിലും, പ്രതികളിൽ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എൽഇഡി സ്ക്രീനും കണ്ടെടുത്തതിന്റെ പേരിൽ മാത്രം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 2021ലെ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അറസ്റ്റ് നടത്തിയത് അതിരുകടന്ന നടപടിയാണെന്നും നിയമത്തിന്റെ ദുരുപയോഗമാണെന്നും കോടതി വ്യക്തമാക്കി.

Comments are closed.