Ultimate magazine theme for WordPress.

ഓട്ടോ തൊഴിലാളികൾക്ക് സ്റ്റീം വാപ്രൈസർ വിതരണം ചെയ്തു

കുമളി: അനുദിനവും ജനങ്ങൾക്ക് സഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്ന ഓട്ടോ തൊഴലാളികൾക്ക് ദൈവസ്നേഹത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നു കാട്ടി അമരാവതി ലൈറ്റ് ഹൗസ് ദൈവസഭ. കുമളി ഒന്നാം മൈലിൽ ഒന്നും രണ്ടും സ്റ്റാൻഡുകളിലും കുമളി രണ്ടാം മൈലിലും ഉള്ള ഓട്ടോ തൊഴിലാളികൾക്ക് അമരാവതി ലൈറ്റ് ഹൗസ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ അവശ്യ ഘട്ടങ്ങളിൽ ആവി പിടിക്കാൻ ഉതകുന്ന സ്റ്റീം വാപ്റൈസർ സൗജന്യമായി വിതരണം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.എം. സിദ്ധിഖിൻ്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശാന്തി ഷാജിമോൻ വിതരണോൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സൺസി മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം മൈൽ യൂണിറ്റ് പ്രസിഡൻ്റ് സി.വി.ഈപ്പൻ, സെക്രട്ടറി ടി.ടി.തോമസ്
എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് രണ്ടും മൂന്നും ഘട്ടങ്ങളിലായി ബാക്കിയുള്ള ഓട്ടോ തൊഴിലാളികൾക്കും, ചുമട്ടു തൊഴിലാളികൾക്കും സിഎഫ്എൽടിസിയിലും സ്റ്റീം വാപ്രൈസർ നൽകുവാൻ ആഗ്രഹിക്കുന്നതായി നേതൃത്വം നൽകിയ സഭ പാസ്റ്റർ സന്തോഷ് ഇടക്കര അറിയിച്ചു. ഫോൺ നമ്പർ: 9995269977

Leave A Reply

Your email address will not be published.