Ultimate magazine theme for WordPress.

സഭയിൽ ഭിന്നത രൂക്ഷം; റെവറന്റ് ജോൺ ഡണറ്റ് കാനൻ പദവി രാജിവെച്ചു

ലണ്ടൻ: ചെംസ്‌ഫോർഡ് കത്തീഡ്രലിൽ സ്വവർഗ്ഗാനുരാഗികൾക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനകൾ നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഓണററി കാനൻ പദവി റെവറന്റ് ജോൺ ഡണറ്റ് രാജിവെച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇവാഞ്ചലിക്കൽ കൗൺസിൽ ഡയറക്ടറായ അദ്ദേഹം ഈ നടപടി ബൈബിൾ പ്രബോധനങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. സഭയുടെ ഔദ്യോഗിക പദവി ഉപേക്ഷിച്ചെങ്കിലും രൂപതയിലെ സാധാരണ പ്രവർത്തനങ്ങളിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കുള്ളിൽ ലിബറൽ-കൺസർവേറ്റീവ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Sharjah city AG

Comments are closed.