ക്രൈസ്തവ വിശ്വാസ സത്യങ്ങളെ അവഹേളിച്ച് പ്രഭാഷണം ; സൈബർ പൊലീസ് കേസെടുത്തു
കൊച്ചി:ക്രൈസ്തവ വിശ്വാസ സത്യങ്ങളെ അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഇദ്ദേഹം വളരെ മോശകരമായ വിധത്തിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുക്കൊണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. യേശുക്രിസ്തു അവിഹിതത്തിൽ പിറന്നതാണെന്നു ഇയാള്‍ പ്രസംഗത്തിലൂടെ വിദ്വേഷ പ്രസംഗം നടത്തിയിരിന്നു.
ഇതിനെതിരെ വിവിധ ക്രൈസ്തവ സംഘടനകൾ പരാതി നൽകിയിരിന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ബിജെപി ന്യൂനപക്ഷ വിഭാഗത്തിലെ നേതാവ് അനൂപ് ആന്‍റണിയുടെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഡിജിപിക്കും സൈബർ ക്രൈം വിഭാഗത്തിനും അനൂപ് ആന്റണി പരാതി നൽകിയെങ്കിലും നടപടിയെടുത്തിരിന്നില്ല. പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കൊച്ചി സൈബർ പോലീസ് വസീം അൽ ഹിക്കമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം ഉണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർവം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരിന്നു.
