Ultimate magazine theme for WordPress.

വാഹനാപകടത്തിൽ മരണമടഞ്ഞു

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെൻ്റർ സഭാംഗം കൊല്ലാട് വടവറയിൽ ആലിച്ചൻ്റെ മകൾ പ്ലസ് വൺ വിദ്യാർഥി അനുമോൾ (16) വാഹനാപകടത്തിൽ മരണമടഞ്ഞു. സഹോദരൻ അഡ്വിനൊടൊപ്പം സ്ക്കൂളിലേക്ക് സ്ക്കൂട്ടറിൽ പോകവെ കളത്തിൽക്കടവ് പാലത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ആണ് അപകടമുണ്ടായത്. ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന അന്നു ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ സഹോദരൻ അഡ്വിൻ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടുകയാണ് അഡ്വിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ, 12മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് ശേഷം, ടി പി എം കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ സംസ്കരിക്കും.

Sharjah city AG