കോട്ടയം : അടിച്ചിറയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയും അഞ്ചു വയസുള്ള കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10:48 ന് അടിച്ചിറ കവലയ്ക്കു സമീപത്തെ റെയിൽ വേ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം.തിരുവനന്തപുരം- ഹൈദാരാബാദ് ശബരി എക്സ്പ്രസ്സ് ആണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.
