തിരുവല്ല: മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും നിരപരാധികളായ സുവിശേഷകരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 3 രാവിലെ പത്തിന് തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സുവിശേഷപ്രവർത്തകരെതിരായി ഉയരുന്ന ആക്രമണങ്ങളും കള്ളക്കേസുകളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെടും.
യൂ പി സി ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അധ്യക്ഷത വഹിക്കുന്ന യോഗം ബിഷപ്പ് തോമസ് ശമുവൽ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യാതിഥിയായിരിക്കും. ദേശീയ ഭാരവാഹികളായ പാസ്റ്റർ തോമസ് ശമുവൽ, സി.കെ. തോമസ്, രാജു കുഴിമറ്റം, സാബു ജോൺ, സുരൻ സീനായി, പുന്നൂസ് തൊടുപുഴ, ബിഷപ്പ് ബാബു ജോർജ് എന്നിവർ പ്രസംഗിക്കും.
മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണെന്നും അതിനെതിരെ നടക്കുന്ന ഏതുവിധത്തിലുള്ള അതിക്രമങ്ങളെയും സംഘടന ശക്തമായി എതിർക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശവും സുരക്ഷയും ഉറപ്പാക്കണമെന്നും ധർണ്ണയിൽ പ്രമേയം പാസാക്കും.
പരിപാടിയിൽ വിവിധ സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കും

Comments are closed.