ഡൽഹിയിൽ പോലീസിനു നേരെ വെടിവയ്പ്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വെടിവയ്പ്. ജരോദ കലാൻ മേഖലയിലാണ് പോലീസിനു നേരെ ഗുണ്ടകളുടെ വെടിവയ്പുണ്ടായത്.
ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാതലവനടക്കം മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
കൊടും കുറ്റവാളി ജിതേന്ദർ ഗോഗിക്ക് നേരെ അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യക്രമണത്തിലാണ് അക്രമികളെ വധിച്ചത്. സുരക്ഷാ വീഴ്ചയിൽ ഡൽഹി പോലീസിനെതിരെ വിമർശനം ശക്തമായിരുന്നു.
