Ultimate magazine theme for WordPress.

ബൈബിൾ കഥയുമായി ‘ഡേവിഡ്’ എത്തുന്നു, പ്രീ-ബുക്കിംഗിൽ റെക്കോർഡ്

വാഷിംഗ്‌ടൺ : കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിൽ റിലീസ് ചെയ്ത് വൻ വിജയം കൈവരിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രം ഡേവിഡ് ലാറ്റിൻ അമേരിക്കൻ തീയേറ്ററുകളിലേക്ക് എത്തുന്നു. ബൈബിളിലെ ദാവീദ് രാജാവിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം മാർച്ച് 12 മുതലാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രദർശനം ആരംഭിക്കുന്നത്. എളിയ ഇടയനിൽ നിന്ന് ഇസ്രായേലിന്റെ രാജാവിലേക്കുള്ള ദാവീദിന്റെ സാഹസികമായ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന ഗംഭീരമായ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഏഞ്ചൽ സ്റ്റുഡിയോസും 2521 എന്റർടൈൻമെന്റും ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിൽ മാത്രം 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചു. വിശ്വാസാധിഷ്ഠിത ആനിമേഷൻ ചിത്രങ്ങളിൽ ആദ്യ വാരാന്ത്യത്തിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡും ഡേവിഡ് സ്വന്തമാക്കിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ സിനിമയുടെ പ്രീ-ബുക്കിംഗ് ഫെബ്രുവരി 12-ന് തന്നെ ആരംഭിച്ചിരുന്നു.

Sharjah city AG

Comments are closed.