പാസ്റ്റർ ഷിജോ ഉമ്മൻ വൈദ്യന്റെ മകൾ നിത്യതയിൽ ചേർക്കപ്പെട്ടു

0 456

തിരുവനന്തപുരം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും, തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ റ്റി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ ഷിജോ ഉമ്മൻ വൈദ്യൻ്റയും സിസ്റ്റർ ഫേബ ഷിജോയുടെയും മകൾ നഥാനിയ മറിയം ഷിജോ (15 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സഹോദരങ്ങൾ : ബെക്കാ, രൂബേൻ.
ശവസംസ്കാര ശുശ്രൂഷ ഫെബ്രുവരി 23 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പേരൂർക്കട എൻ.വി നഗറിലുള്ള പാസ്റ്റർ കെ സി തോമസിൻ്റെ ഭവനത്തിലേയും, 10 മണിക്ക് ഐ.പി. സി ഫെയ്ത്ത് സെൻ്റർ ചർച്ചിലേയും ശുശ്രുഷകൾക്ക് ശേഷം, 12 മണിക്ക് മലമുകൾ സഭാ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.