Ultimate magazine theme for WordPress.

വെനിസ്വേലയിൽ ഇരുളടഞ്ഞ പുതുവർഷം: ആശങ്കയുമായി കത്തോലിക്കാ സഭ

കാരക്കാസ്: രാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക തകർച്ചയും വെനിസ്വേലൻ ജനതയെ കടുത്ത ദുരിതത്തിലാഴ്ത്തുന്നു. പുതുവർഷത്തിലും രാജ്യത്തെ സാഹചര്യം അത്യന്തം സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ദുരിതങ്ങളിൽ പങ്കുചേരുന്നതായും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളിൽ ആശങ്കയുള്ളതായും വെനിസ്വേലൻ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. യേശുവിന്റെ ജനനത്തിന്റെ സന്തോഷം പോലും രാജ്യത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ബിഷപ്പുമാർ തങ്ങളുടെ ക്രിസ്മസ്-പുതുവത്സര സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.