Ultimate magazine theme for WordPress.

ഒമിക്രോൺ അതിവേഗം പടരുന്നത് അപകടം; പുതിയ വകഭേദം വന്നേക്കുമെന്ന് മുന്നറിയിപ്പ്

238

ലണ്ടൻ: രോഗതീവ്രത കുറഞ്ഞ ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനം മഹാമാരിയുടെ ശക്തി കുറയ്ക്കാൻ സഹായിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾക്കിടെ മുന്നറിയിപ്പുായി ലോകാരോഗ്യസംഘടന. ഒമിക്രോൺ വകഭേദം ലോകമെമ്പാടും കാട്ടുതീ പോലെ പടരുന്നത് കൂടുതൽ വിനാശകരമായ വൈറസ് വകഭേം പിറവിയെടുക്കാൻ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

തീവ്രത കുറഞ്ഞ ഒമിക്രോൺ വകഭേദം അതിവേഗത്തിൽ പടരുന്നത് ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജൻസീസ് ഓഫീസര്‍ കാതറിൻ സ്മോള്‍വുഡ് മുന്നറിയിപ്പ് നല്‍കിയത്. ഒമിക്രോൺ വകഭേദത്തിന് തീവ്രത കൂടുതലാണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നതെങ്കിലും ആശുപത്രിവാസത്തിനും മരണത്തിനുള്ള സാധ്യത പുതിയ വകഭേദം ബാധിച്ചാൽ കുറവാണെന്നാണ് പുതിയ നിഗമനങ്ങൾ. കൂടുതൽ പേരിലേയ്ക്ക് തീവ്രത കുറഞ്ഞ വൈറസ് എത്തുന്നത് സമൂഹത്തിൽ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുമെന്നും ഇത് വാക്സിൻ പോലെ പ്രയോജനം ചെയ്യുമെന്നും ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ലോകാരോഗ്യ സംഘടന വിശദീകരണവുമായി രംഗത്തെത്തുന്നത്.

Leave A Reply

Your email address will not be published.