Ultimate magazine theme for WordPress.

ഡി.വൈ. ചന്ദ്രചൂഡ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ന്യൂ ഡെൽഹി: രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡി.വൈ. ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. നവംബര്‍ എട്ടിനാണ് യു.യു. ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദ്ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. സുപ്രിം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദ്ദേശിക്കുന്നതും കീഴ്‌വഴക്കമാണ്.

Sharjah city AG
Leave A Reply

Your email address will not be published.