ചക്രവാതച്ചുഴി : സംസ്ഥാനത്ത് അതിതീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. മിന്നൽപ്രളയം ഉണ്ടാകുമെന്നും വിദഗ്ധർ പറഞ്ഞു.തിരുവനന്തപുരം മുതൽ മലപ്പുറം വരെ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് കൂടുതൽ മഴ ലഭിക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വനമേഖലയിൽ ഉരുള്പൊട്ടലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചക്ക് ശേഷം മഴ കുറഞ്ഞേക്കും. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാവുന്നതിനു കാരണം. ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
