ലാഹോർ: നിസ്സാര തർക്കത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസിയായ സാഹിദ് മോറിസിനെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം പാകിസ്ഥാനിൽ ക്രൈസ്തവർ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് തെളിവായി. കുടുംബത്തിന്റെ ഏക ആശ്രയമായ സാഹിദിന് ഗുരുതരമായി പൊള്ളലേൽക്കുകയും ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു.
പ്രതി ഇതിനുമുമ്പും ക്രൈസ്തവർക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും നിയമനടപടികൾ ഉണ്ടാകാത്തതാണ് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ മതനിന്ദ നിയമങ്ങളും വിവേചനപരമായ സാമൂഹിക സാഹചര്യങ്ങളും ന്യൂനപക്ഷങ്ങളെ കൂടുതൽ ദുർബലരാക്കുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.

Comments are closed.