എവറസ്റ്റ് കീഴടക്കിയ കൊവിഡ് വ്യാപനം
ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കൊവിഡ് സ്ഥിരീകരിച്ചു
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടമുടിയിലെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കൊവിഡ് സ്ഥിരീകരിച്ചു. നോര്‍വീജിയന്‍ പര്‍വതാരോഹകന്‍ എര്‍ലെന്‍ഡ് നെസ്സിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേസ് ക്യാമ്പില്‍ നിന്ന് പര്‍വതാരോഹകനെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും എര്‍ലെന്‍ഡ് നെസ് ട്വീറ്റ് ചെയ്തു. അതേസമയം, എവറസ്റ്റില്‍ വെച്ച് മറ്റാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും 8,000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും നെസ് നോര്‍വീജിയന്‍ ടി.വിയായ എന്‍.ആര്‍.കെയോട് പറഞ്ഞു.
കൂടുതല്‍ പര്‍വതാരോഹകര്‍ക്ക് വൈറസ് ബാധ പിടിപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. വായുലഭ്യത കുറവുള്ള കൊടുമുടിയില്‍ എത്തുന്നവര്‍ക്ക് ശ്വസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ പര്‍വതാരോഹകര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ ആരോഗ്യനില തരണം ചെയ്യുക പ്രയാസകരമാണ്.
