ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ നീതി ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന കാലതാമസം സാധാരണ പൗരൻമാരുടെ അന്തസ്സിനെ നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയും കോടതിയിൽ കേസ് നടത്താനുള്ള ഭീമമായ ചെലവും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഡീഷ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി തേടുന്ന പ്രക്രിയ നീതി തേടുന്നവരുടെ സഹിഷ്ണുതയെ പരീക്ഷിക്കുന്ന ഒന്നായി മാറരുതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Comments are closed.