ലോസ് ആഞ്ചലസ്: ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ബോധപൂർവം കുട്ടികളെ അടിമകളാക്കുന്നു എന്ന പരാതിയിൽ മെറ്റ, ഗൂഗിൾ കമ്പനികൾക്കെതിരെ വിചാരണ തുടങ്ങി. കെ.ജി.എം എന്ന ഇരുപതുകാരി നൽകിയ ഹർജിയിലാണ് നടപടി.
പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പന കുട്ടികളിൽ മാനസികാഘാതവും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാക്കുന്നുവെന്ന് വാദികൾ ആരോപിക്കുന്നു. ഇൻഫിനിറ്റ് സ്ക്രോളിംഗ് പോലുള്ള ഫീച്ചറുകൾ ഡോപാമൈൻ അളവിൽ മാറ്റം വരുത്തി സ്ലോട്ട് മെഷീനുകൾക്ക് സമാനമായ അടിമത്തം ഉണ്ടാക്കുന്നുവെന്നാണ് പ്രധാന കണ്ടെത്തൽ.

Comments are closed.