കൊറോണ വൈറസ് മനുഷ്യനിർമിതം ; ചോർന്നത് വുഹാനിലെ ലാബിൽ നിന്നും
ന്യൂഡൽഹി: കൊറോണ മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി വുഹാനിലെ ലാബിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രഞ്ജൻ ൽ. കോവിഡിനു കാരണമായ കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാൻ ലാബിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞ ൻ ആൻഡ്രൂ ഹഫിന്റേതാണു ഈ വെളിപ്പെടുത്തൽ. മനുഷ്യനിർമിതമായ കൊറോണ വൈറസ് 2 വർഷം മുൻപ് വുഹാൻ ലാബിൽനിന്നും അബദ്ധത്തിൽ ചോരുകയായിരുന്നുവെന്ന് ഹാഫിനെ ഉദ്ധരിച്ചുകൊണ്ട് ബ്രിടീഷ് ദിനപത്രമായ \’ദി സൺ\’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഹഫിൻ ‘ദ് ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിലൂടെ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായ ലാഭരഹിത സംഘടന ഇക്കോഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു ഹഫ്.
