Ultimate magazine theme for WordPress.

*ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവർ: നിശബ്ദമാക്കപ്പെടുന്ന പൈതൃകവും നേരിടുന്ന വെല്ലുവിളികളും*

 

ഈജിപ്ത് : ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുള്ള പ്രതീകാത്മകമായ പിന്തുണകൾക്കിടയിലും, താഴേത്തട്ടിൽ ഈ സമൂഹം അനുഭവിക്കുന്ന വിവേചനം അങ്ങേയറ്റം ആശങ്കാജനകമാണ്. 2026-ലെ ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം, ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ 42-ാം സ്ഥാനത്താണ് ഈജിപ്ത്. 2026 ജനുവരിയിൽ ക്രൈസ്തവ വിശ്വാസം ഓൺലൈനിലൂടെ സംരക്ഷിക്കാൻ ശ്രമിച്ച അഗസ്റ്റിൻ സമൻ എന്ന യുവാവിനെ അഞ്ച് വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത് ഈ വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വ്യക്തിഗത തിരിച്ചറിയൽ രേഖകളിൽ മതം രേഖപ്പെടുത്തുന്നത് മൂലം തൊഴിൽ മേഖലയിലും സാമൂഹിക ജീവിതത്തിലും ഇവർ മാറ്റിനിർത്തപ്പെടുന്നു. മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗവും, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതും ഈ സമൂഹത്തെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഈജിപ്തിലെ ക്രൈസ്തവർ നേരിടുന്ന ആസൂത്രിതമായ മനുഷ്യാവകാശ ലംഘനങ്ങൾ പരിഗണിച്ച്, രാജ്യത്തെ ‘പ്രത്യേക നിരീക്ഷണ പട്ടികയിൽ’ ഉൾപ്പെടുത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ 2026 ജനുവരിയിൽ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Sharjah city AG

Comments are closed.