ആഫ്രിക്ക :ആഫ്രിക്കൻ വൻകരയിലെ സമാധാന നിർമ്മാണം, ഭരണം, മാനുഷിക സേവനങ്ങൾ, സാമൂഹിക വികസനം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനായി ആഫ്രിക്കൻ യൂണിയനും സെക്കാമും (സിമ്പോസിയം ഓഫ് എപ്പിസ്കോപ്പൽ കോൺഫെറെൻസ്സ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്കർ തമ്മിലുള്ള ധാരണാപത്രം പുതുക്കി. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ ആഫ്രിക്കൻ യൂണിയൻ ആസ്ഥാനത്ത് ഫെബ്രുവരി 13-നായിരുന്നു കരാർ ഒപ്പിട്ടത്. 2015 ഓഗസ്റ്റിൽ നിലവിൽ വന്ന മുൻ കരാറിനെ പരിഷ്കരിച്ചുകൊണ്ടാണ് പുതിയ ഔദ്യോഗിക ചട്ടക്കൂട് രൂപീകരിച്ചിരിക്കുന്നത്.
സെക്കാം പ്രസിഡന്റും കിൻഷാസ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുംഗുവും, ആഫ്രിക്കൻ യൂണിയൻ പൊളിറ്റിക്കൽ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി കമ്മീഷണർ ബങ്കോൾ അഡിയോയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ആഫ്രിക്കയിലെ കത്തോലിക്കാ സഭാ നേതൃത്വവും വൻകരയിലെ പ്രധാന അന്തർ-ഗവൺമെന്റ് സംഘടനയും തമ്മിലുള്ള ബന്ധം ഈ കരാറിലൂടെ കൂടുതൽ ശക്തമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Comments are closed.