Ultimate magazine theme for WordPress.

ചാത്തന്നൂരിൽ സ്വതന്ത്ര ബാപ്റ്റിസ്റ്റ് സഭകളുടെ വാർഷിക കൺവൻഷൻ

ചാത്തന്നൂർ : ചാത്തന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ബാപ്റ്റിസ്റ്റ് സഭകളുടെ 57-മത്‌ വാർഷിക കൺവൻഷൻ ഫെബ്രുവരി 5 മുതൽ 9 വരെ ചാത്തന്നൂർ ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.

ബൈബിൾ ക്ലാസുകൾ, സണ്ടേസ്കൂൾ അധ്യാപക സമ്മേളനം, പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബാപ്റ്റിസ്റ്റ് സിസ്റ്റേഴ്സ് ഫെലോഷിപ് വാർഷിക സമ്മേളനം, സ്നാന ശുശ്രുഷ, സംയുക്ത ആരാധന തുടങ്ങിയുള്ള ശുശ്രുഷകൾ വിവിധ സെക്ഷൻകളിലായി നടക്കും. കേരളം കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളും ദൈവദാസന്മാരും പങ്കെടുക്കും.

റവ. സാം തോമസ്, റവ കെ. എസ് മാത്യു, റവ : പോൾ തോമസ് എന്നീ കർതൃദാസന്മാർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG