ഗ്വാട്ടിമാല :ഗ്വാട്ടിമാലയിലെ ബൈബിൾ ദിനാചരണവുമായി ബന്ധപ്പെട്ട ‘ഡിക്രി 5-2025’ നിയമത്തെച്ചൊല്ലി രാജ്യത്ത് നിലനിൽക്കുന്ന ധ്രുവീകരണത്തിൽ ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ഗ്വാട്ടിമാല പരസ്യമായ ആശങ്ക രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ബൈബിൾ ദിനമായി ആചരിക്കാൻ 2025 ഓഗസ്റ്റിൽ കോൺഗ്രസ് പാസാക്കിയ ഈ നിയമം ഇപ്പോൾ ഭരണഘടനാ കോടതിയുടെ പുനഃപരിശോധനയിലാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളെ സ്റ്റിഗ്മൈസ് ചെയ്യാതെ, പരസ്പര ബഹുമാനത്തോടെ വേണം ഈ വിഷയത്തിൽ പൊതുസംവാദം നടത്തേണ്ടതെന്ന് സംഘടന വ്യക്തമാക്കി.
ഭരണഘടനാ കോടതി, കോൺഗ്രസ്, എക്സിക്യൂട്ടീവ് വിഭാഗം എന്നിവരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിൽ മതസ്വാതന്ത്ര്യം, മനുഷ്യാന്തസ്സ്, ഭരണഘടനാപരമായ ക്രമം എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത സംഘടന ആവർത്തിച്ചു. നിയമത്തിനെതിരെയുള്ള ഭരണഘടനാപരമായ വെല്ലുവിളികൾ കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സമാധാനപരമായ ചർച്ചകൾക്കായി ഇവാഞ്ചലിക്കൽ സമൂഹം രംഗത്തെത്തിയിരിക്കുന്നത്.

Comments are closed.