ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്കു എതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയിലും പ്രാർത്ഥനയിലും അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി ഭാരവാഹികൾ പങ്കെടുത്തു. പേർസിക്ക്യൂഷൻ റിലീഫിൻ്റെ ഫൗണ്ടർ ബ്രദർ ഷിബു തോമസ്, ഡോ. മനോജ് (അലഹബാദ് ), അഡ്വ. സാബു തുടങ്ങിയവർ വടക്കേയിന്തായിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും മറ്റ് അനുഭവങ്ങളും പങ്കു വെച്ചു.
പൊളിറ്റിക്കൽ സെക്രട്ടറി റവ. രഞ്ജിത്ത് തമ്പി ക്രൈസ്തവ സമൂഹത്തിന് നേരെയും പ്രത്യേകിച്ച് പെന്തക്കോസ്ത് സഭകൾക്കും,പാസ്റ്റർ ന്മാർക്കും നേരെയും ഉണ്ടാകുന്ന അതിക്രമങ്ങൾ, ആക്രമണങ്ങൾ, കള്ള കേസ്സുകളിൽ പെട്ട് ജയിലിൽ ആയിരിക്കുന്നവർക്ക് വേണ്ടിയും അവരുടെ കുടുംങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിച്ചു. ഛത്തീസ്ഗഡീൽ രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ അവരെ ജാമ്യത്തിൽ പുറത്ത് കൊണ്ടു വരുന്നത് വരെയും ക്രൈസ്തവ സമൂഹം ഒന്നായും,ഭരണ കേന്ദ്രങ്ങളും, MP ന്മാർ, MLA ന്മാർ, പാർട്ടി നേതൃത്വം, മാധ്യമങ്ങൾ എടുത്ത മാതൃകപരമായ നിലപാടുകൾ പ്രശംസനിയം ആയിരുന്നു. എന്നാൽ പെന്തക്കോസ്ത് പാസ്റ്റർന്മാർക്കും സഭകൾക്കും 100 കണക്കിന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തും, ചെയ്യാപ്പെടാതെയും ഉണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ പെന്തക്കോസ്ത് സമൂഹത്തിന് നേരെ ഉണ്ടാകുന്ന അവസരത്തിലും മാതൃകപരമായ ഇടപ്പെടലുകൾ ഉണ്ടാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
1,യൂറ്റുബറുടെ അഭിമുഖത്തിൽ പെന്തക്കോസ്തു ക്കാരെ കുറുച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെടാ തിരുന്നിട്ടും, പെന്തക്കോസ്തു സമൂഹത്തെ വലിച്ചിഴച്ച് സ്വന്തം താല്പര്യത്തിൽ പെന്തക്കോസ്തു സമൂഹത്തെ പുച്ഛമാണന്ന ശ്രീ.ജോൺ ബ്രിട്ടാസ് MP യുടെ പ്രസ്താവനയെ അപലപിച്ചു.
2,മാധ്യമങ്ങളോട് പെന്തക്കോസ്തു ക്കാരാണ് മതപരിവർത്തനവും, മനുഷ്യക്കടത്തും നടത്തുന്നവർ എന്ന ആക്ഷേപം ഉന്നയിച്ച ബി ജെ പി സംസ്ഥാന പ്രസിഡൻ്റെ.ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാടിന് എതിരെ പ്രതിഷേധം അറിയിച്ചു.
3,കാശ് കൊടുത്ത് മതം മാറ്റുന്നവർ പെന്തക്കോസ്തു ക്കാരാണെന്ന് ദുഷ്ടലാക്കോടെ പ്രസ്ഥാപിച്ച.ശ്രീ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനക്ക്
എതിരെയും ശക്തമായ നിലയിൽ പ്രതിക്ഷേധിച്ചു.
പെന്തക്കോസ്തു സമൂഹത്തെ അവലോകനം നടത്തിയാൽ ഒരിടത്തും മാറ്റി നിർത്താൻ കഴിയാത്ത ശക്തിയായി വളർന്നുയെന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് ഓർമപ്പെടുത്തി. കേരളത്തിലും ലോകമെമ്പാടും കത്തോലിക്ക സഭ കഴിഞ്ഞാൽ 222 രാജ്യങ്ങളിലായി 644 ദശലക്ഷം വരുന്ന പെന്തക്കോസ്തു സമൂഹമാണ് നിലക്കൊള്ളുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇടവക (സഭ) പെന്തക്കോസ്ത് സഭയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ സഭ പെന്തക്കോസ്ത് സഭയാണ്. കേരളത്തിൽ 30 ലക്ഷത്തോളം വരുന്ന പെന്തക്കോസ്ത് വിശ്വാസികൾ ഉണ്ട്. കേരളം ആരു ഭരിക്കണമെന്ന വിധി നിർണ്ണയിക്കാനുള്ള അംഗബലം, 32-35 ഓളം നിയമസഭാ നിയോജക മണ്ഡലളിൽ ഉണ്ട് എന്നും ഓർമ്മപ്പെടുത്തുകയുണ്ടായി. പെന്തക്കോസ്തു സമൂഹത്തിൻ്റെ വോട്ടിന് വേണ്ടി ഞങ്ങളുടെ വേദികളിൽ ജയിലിൽ കിടക്കുന്നവരെ കുറിച്ചും, പീഡ അനുഭവിക്കുന്നവരെ കുറിച്ചും എണ്ണി എണ്ണി പ്രസംഗിക്കുന്നതുപോലെ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെടുന്ന കാര്യത്തിലും ആർജ്ജവം കാണിക്കണമെന്നും,ഞങ്ങൾക്ക് നേരെ തല്പരകക്ഷികൾ അഴിച്ചു വിടുന്ന ആക്രമണങ്ങൾ കള്ള കേസ്സുകൾ അവസാനിപ്പിക്കണമെന്നും APA(അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി) ചെയർമാൻ റവ.കെ.പി.ശശി തൻ്റെ പ്രസ്താവനിയിൽ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി റവ.ക്രിസ്ത്യൻ ജോൺ, നാഷണൽ സെക്രട്ടറിമാരായ റവ. ജിനു പുന്നൂസ്, പാ .റെജി യോഹന്നാൻ, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡൻ്റ് പാ. രാജൻ കെ. പേയാട് , സ്റ്റേറ്റ് സെക്രട്ടറി പാ.സണ്ണി തൊളിക്കോട് തുടങ്ങി മറ്റ് നാഷണൽ, സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുത്തു.

Comments are closed.