Ultimate magazine theme for WordPress.

ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.പി

 

ബംഗളൂരു: ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഭരണഘടനയിൽ മാറ്റംവരുത്തണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായാൽ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയിൽ മാറ്റം വരുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യം കൈവരിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ഹെഗ്ഡെ അഭ്യർഥിച്ചുമുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങൾ ഹിന്ദുമതത്തിന്‍റെ പ്രധാന്യം നഷ്ടപ്പെടുത്തി. അത് മാറ്റി ഹിന്ദു മതത്തെ സംരക്ഷിക്കണം. ലോക്‌സഭയിൽ ഇതിനകം ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയിൽ പാർട്ടിക്ക് ഇല്ല. അത് നേടാൻ 400 പ്ലസ് സീറ്റുകൾ സഹായിക്കും’ -ഹെഗ്ഡെ പറഞ്ഞു.

Sharjah city AG