Ultimate magazine theme for WordPress.

ട്രംപിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; സുരക്ഷ വര്‍ധിപ്പിച്ചു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ട്രംപിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വിവരം റിപ്പോർട്ട് ചെയ്തത്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഇറാന്റെ ഭീഷണികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വക്താവ് അഡ്രിയന്‍ വാട്സണും വ്യക്തമാക്കി.

Sharjah city AG