Ultimate magazine theme for WordPress.

കർദിനാൾ ആംഗൽ ഫെർണാണ്ടസിന്റെ മെത്രാഭിഷേകം ഏപ്രിൽ ഇരുപതിന്

വത്തിക്കാൻ സിറ്റി : സലേഷ്യൻ സഭയുടെ റെക്ടർ മേജറായി സേവനം അനുഷ്ഠിക്കുന്ന കർദിനാൾ ആംഗൽ ഫെർണാണ്ടസിനു ഫ്രാൻസിസ് പാപ്പാ ആർച്ചുബിഷപ്പ് പദവി നൽകിക്കൊണ്ട് ഉർസോണയുടെ ശീർഷകആസ്ഥാനം നൽകി. കർദിനാൾ ആംഗൽ ഫെർണാണ്ടസിന്റെ മെത്രാഭിഷേകം ഏപ്രിൽ ഇരുപതിന് നടക്കും.

1960 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് സ്‌പെയിനിൽ ജനിച്ച അദ്ദേഹം, 2014 മാർച്ചുമാസം ഇരുപത്തിയഞ്ചിനാണ്, വിശുദ്ധ ഡോൺ ബോസ്‌കോയുടെ പത്താമത്തെ പിൻഗാമിയായി സലേഷ്യൻ സഭയുടെ റെക്ടർ മേജറായി തിരഞ്ഞെടുക്കപ്പെടുന്നത്.

തുടർന്ന് 2023 സെപ്റ്റംബർ 30 നു ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാളായി ഉയർത്തുകയും ചെയ്തു. കർദിനാൾ പദവി ഉണ്ടായിരുന്നിട്ടും അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നില്ല. 2024 മാർച്ച് അഞ്ചിനാണ് അദ്ദേഹത്തെ മെത്രാനായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചത്.

 

Sharjah city AG