അനുമോദനങ്ങളുമായി പി സി ഐ കോട്ടയം ജില്ല
വാർത്ത:രാജീവ് ജോൺ പൂഴനാട്
കോട്ടയം:പെന്തക്കോസ്ത ൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ എം ജി യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ റാങ്ക് നേടിയ പ്രതിഭ ബാബുവിനെയും ഓവർ ആൾ എ ഗ്രേഡ് നേടിയ പ്രതീക്ഷ ബാബുവിനെയും ആദരിച്ചു. മണർകാട് വല്യ ഊഴം ദൈവ സഭയിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന അനുമോദന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു. പി സി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ അധ്യക്ഷൻ ആയിരുന്നു. മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു സി എസ് അനുമോദന ഫലകം നൽകി. വാർഡ് മെമ്പർ അനിത രാജേഷ് ഉപഹാരങ്ങൾ നൽകി. ഫാദർ ദീപു അബി ജോൺ മുഖ്യ സന്ദേശം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ആശംസ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് അനുഗ്രഹ പ്രാർത്ഥന നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ പാസ്റ്റർ ബിജു ഉള്ളാട്ടിൽ, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ സാജു ജോൺ, ശ്രീ. മാത്യു പാമ്പാടി, എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജിതിൻ വെള്ളക്കോട്, പാസ്റ്റർ രാജീവ് ജോൺ എന്നിവർ പ്രോഗ്രാം കോഡിനേറ്റർമാരായി പ്രവർത്തിച്ചു.
