Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റിലെ സംഘർഷം; ഇസ്രയേൽ യാത്രകൾ നിർത്തിവെച്ച്‌ നൈജീരിയൻ അധികൃതർ*

*നൈജീരിയ : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള ക്രൈസ്തവ തീർത്ഥാടനങ്ങൾ നൈജീരിയൻ അധികൃതർ താത്കാലികമായി നിർത്തിവെച്ചു. തീർത്ഥാടനങ്ങൾ ഏകോപിപ്പിക്കുന്ന നൈജീരിയൻ ക്രിസ്ത്യൻ പിൽഗ്രിം കമ്മീഷൻ (NCPC) ആണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് കമ്മീഷൻ മുൻഗണന നൽകുന്നതെന്ന് എൻസിപിസി എക്സിക്യൂട്ടീവ് സെക്രട്ടറി ബിഷപ്പ് പ്രൊഫ. സ്റ്റീഫൻ അഡെഗ്ബൈറ്റ് ലാഗോസിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തിന് ഇടയാക്കിയ ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളും, തുടർന്ന് ഇറാൻ നടത്തിയ മിസൈൽ പ്രത്യാക്രമണങ്ങളും മേഖലയെ അതീവ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഇസ്രയേലി നഗരമായ ബെയ്റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇസ്രയേലിൽ അGGടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Sharjah city AG

Comments are closed.