Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം.വ്യാഴാഴ്ച പുലർച്ചെ ചുരചന്ദ് പൂരിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പ്രശ്നപരിഹാരത്തിനായി കേന്ദ്രം രംഗത്തെത്തിയിരുന്നു. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാ​ഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കുക്കി, മെയ്തി വിഭാ​ഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാ​ഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോ​ഗിച്ചതെന്നും സൂചനയുണ്ട്.

വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ ര​ഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാ​ഗവുമായി ഇന്നലെ ചർച്ച നടത്തി. നിലവിലെ ഇന്റലിജന്റ്സ് ഉദ്യോ​ഗസ്ഥരിൽ ചിലർ മെയ്തി വിഭാ​ഗവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോ​ഗസ്ഥർ ഇരു വിഭാ​ഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.

Leave A Reply

Your email address will not be published.